ന്യൂഡൽഹി: അബദ്ധത്തിൽ ശരീരത്തിൽ തട്ടുന്നത് സ്വീകാര്യമല്ലെങ്കിൽ പോലും അതിനെ പീഡനമാണെന്ന് പറയാനാകില്ലെന്ന് ഹൈ ക്കോടതി. ഇഷ്ടമില്ലാത്ത ശരീര സ്പർശങ്ങൾ ലൈംഗിക സ്വഭാവമില്ലെങ്കിൽ അതിനെ പീഡനം എന്ന് പറയാനാവില്ല. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയുടെ പരാതിയിലാണ് ഹൈക്കോടതി ജസ്റ്റീസ് വിഭു ബക്രുവിന്റെ സുപ്രധാന നിരീക്ഷണം.
മുൻ ഉദ്യോഗസ്ഥന്റെ പേരിലായിരുന്നു യുവതിയുടെ പരാതി. എന്നാൽ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞു സംഭവത്തിൽ ലൈംഗീക പീഡനമില്ലെന്നും എന്നാൽ മേലുദ്യോഗസ്ഥന്റെ നടപടി ദൗർഭാഗ്യകരമാണെന്നുമാണ് പരാതി കമ്മറ്റി വിലയിരുത്തിയത്.
Post Your Comments