കൊല്ലം : കൊല്ലത്ത് ഗര്‍ഭിണിയായ യുവതിയെ മദ്യലഹരിയിൽ സിപിഎം പഞ്ചായത്തങ്ങളെ ഉൾപ്പെടെ ഉള്ള സംഘം ആക്രമിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത നേതാവ് പോലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. കണ്ണനല്ലൂര്‍ സ്വദേശിനി തസ്ലിമയെയാണ് നീണ്ടകര പഞ്ചായത്ത് അംഗമായ അന്റോണിയോയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മര്‍ദ്ദിച്ചത്.
അക്രമികള്‍ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും അക്രമം നടത്തി. സംഭവമറിഞ്ഞെത്തിയ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പൊലീസുകാരെയും സംഘം ആക്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷനില്‍ എത്തിച്ച ശേഷവും അക്രമം തുടര്‍ന്നു.പോലീസിനെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
പരിക്കേറ്റ പോലീസുകാര്‍ ചികിത്സ തേടി. കൊല്ലത്ത് കാറില്‍ വരികയായിരുന്ന അനസ്- തസ്ലീമ ദമ്പതികളെയാണ് തങ്ങളുടെ കാറില്‍ ഇടിചെന്നാരോപിച്ച് അക്രമി സംഘം മര്‍ദ്ദിച്ചത്. ഇന്നോവ കാറിലെത്തിയ നാലംഗ സംഘം മദ്യ ലഹരിയില്‍ ആക്രമിക്കുകയായിരുന്നു.
Post Your Comments