കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിയ്ക്കാന്‍ ഒരുങ്ങുന്നു. ഒരു ടെലിവിഷന്‍ ഷോയിലാണ് സംവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുക. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ ആശ്ചര്യപ്പെടുത്തി ഇപ്പോള്‍ ഒരു ടെലിവിഷന്‍ ഷോയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘്‌നാം മുന്നോട്ട്’ എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവിദിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യവിഷനിലൂടെയും റിപ്പോര്‍ട്ടറിലൂടെയും മാധ്യമ പ്രവര്‍ത്തനത്തിലൂടെ എത്തി ഇപ്പോള്‍ ആറന്മുള എംഎല്‍എ ആയ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക. മലയാളം വാര്‍ത്താ രംഗത്തെ ആദ്യത്തെ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്ററായ നേതൃത്വത്തിലാണ് വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിപാടി ജനങ്ങളിലെത്തിക്കുന്നത്.
ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തുന്നത്. ഇതിന്റെ ഭാഗമായി തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെകനോളജി (സിഡിറ്റ് ) ആണ് പരിപാടിയുടെ നിര്‍മ്മാണം.
ഓരോ പുതിയ എപ്പിസോഡുകളിലും ഓരോ പുതിയ വിഷയങ്ങളാണ് ചര്‍ച്ചക്ക് എടുക്കുക. . വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും
മുഖ്യമന്ത്രിക്ക് നേരിട്ട് പല ആവശ്യങ്ങള്‍ക്കായി പലപ്പോളായി കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.
Post Your Comments