കശ്മീർ : ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാത നിർമ്മിച്ചു. 19,300 അടി ഉയരത്തിലുള്ള പാത നിർമ്മിച്ചിരിക്കുന്നത് ജമ്മു കശ്മീരിലെ ലഡാക്കിലാണ്.
ചിസ്മൂല,ഡെംകോക്ക് തുടങ്ങിയ ഗ്രാമങ്ങളെയും ഹെയ്നിൽ മേഖലയിൽ നിന്നും 86 കിലോമീറ്റർ നീളത്തിലുള്ള പാത ബന്ധിപ്പിക്കുന്നുണ്ട്. റോഡ് നിർമ്മിച്ചിരിക്കുന്നത് പ്രൊജക്ട് ഹിമാങ്ക് എന്ന് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. പാത നിർമ്മാണം ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ ഡിഎം പുർവിമാതിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചിരിക്കുന്നത്.
പാതയുടെ നിർമ്മാണം വളരെ സങ്കീർണ്ണമായ അന്തരീക്ഷത്തിലാണ് പൂർത്തീകരിച്ചതെന്ന് പുർവിമാത് പറഞ്ഞു. നിർമ്മാണഘട്ടത്തിൽ കാലാവസ്ഥ വ്യതിയാനം,ഓക്സിജന്റെ അഭാവം എന്നിവയൊക്കെ തടസ്സമായെത്തി. മാത്രമല്ല ഇത്രയും അടി ഉയരത്തിൽ യന്ത്രസാമഗ്രികൾ എത്തിക്കുക എന്നതും വെല്ലുവിളിയായിരുന്നു. തൊഴിലാളികൾക്കുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.
Post Your Comments