Latest NewsKeralaNews

ആഡംബര പൂര്‍ണമായ വിവാഹനിശ്ചയത്തിന് ശേഷം പിന്മാറിയ ഡോക്ടര്‍ ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി

നീലേശ്വരം•ആഡംബര പൂര്‍ണമായ വിവാഹനിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയ ഹോമിയോ ഡോക്ടര്‍ കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ്‌ നീലേശ്വരത്താണ് സംഭവം.

രണ്ടുമാസം മുന്‍പാണ്‌ മലയോര ജംഗ്ഷനടുത്തുള്ള ഹോമിയോ ഡോക്ടറും നാട്ടുകാരനായ എഞ്ചിനിയറും തമ്മിലുള്ള വിവാഹ നിശ്ചയം ആഡംബര പൂര്‍ണമായമായി നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം യുവതി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ഇരിട്ടി സ്വദേശിയായ സ്വകാര്യ ബസ് കണ്ടക്ടറുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാളുമായുള്ള വിവാഹം നടത്തിത്തരണം എന്നു ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിനു തയാറായില്ല. ഇതിനിടെയാണത്രേ വിവഹം നിശ്ചയം നടത്തിയത്. തുടര്‍ന്ന് കുറച്ച് നാളായി യുവതിയുടെ വിവരമൊന്നുമില്ലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം യുവതിയും കാമുകനും ഒരു ക്ഷേത്രത്തില്‍ വച്ചു വിവാഹിതരായതിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കു വാട്ട്‌സ്ആപ്പ് വഴി ലഭിച്ചതോടെയാണ് യുവതി കണ്ടക്ടര്‍ക്കൊപ്പം പോയതാണെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button