Latest NewsNewsIndia

ഹിന്ദു മതത്തിനു ന്യൂനപക്ഷ പദവി വേണമെന്ന ആവശ്യം ശക്തം

ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി വേണമെന്ന ആവശ്യം ശക്തം. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് ഹിന്ദുമതത്തെ ഭൂരിപക്ഷ വിഭാഗങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജമ്മുകശ്മീര്‍, ലക്ഷദ്വീപ് , മിസോറം, നാഗാലാന്‍റ്, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദുമതക്കാര്‍ ന്യൂനപക്ഷമാണ്.

പക്ഷെ ന്യൂനപക്ഷക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഇവിടെ കിട്ടുന്നത് ഭൂരിപക്ഷ സമുദായത്തിനാണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ അശ്വനി കുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ജമ്മു കാശ്മീരിൽ കാശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button