Latest NewsKeralaNews

ഗെയ്ല്‍ സമരത്തിന്റെ മറവില്‍ തീവ്രവാദ സംഘടനകളുടെ അഴിഞ്ഞാട്ടം : പോലീസ് റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് മുക്കത്തെ ഗെയ്ല്‍ വിരുദ്ധ സമരത്തില്‍ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറി ആക്രമണത്തിന് നേതൃത്വം നൽകുന്നതായി പോലീസ്. ഗെയ്ല്‍ സമരത്തിന്റെ മറവില്‍ നടന്നത് സ്റ്റേഷന്‍ ആക്രമണമാണ് എന്നും കല്ലും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയത് എന്നും പോലീസ് പറയുന്നു. മലപ്പുറത്തെ ചില സംഘടനകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമരം സംഘര്‍ഷത്തിലേയ്ക്ക് മാറിയപ്പോള്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തി ചാര്‍ജില്‍ സമരക്കാരും പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരുമടക്കം നിരവധി ആളുകൾക്ക് പരിക്കേറ്റു.അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന മുക്കം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ വീണ്ടും സംഘര്‍ഷം ഉണ്ടായി.എംഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുന്നതിടെ സംഘർഷം ഉണ്ടാകുകയും കല്ലേറ് നടത്തുകയുമായിരുന്നു.

ഇതിൽ നിരവധി ആളുകൾക്കും പോലീസ് മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രണ വിധേയമാകാതെ വന്നതോടെ പൊലീസ് ഗ്രനേഡും ,കണ്ണീര്‍വാതക പ്രയോഗവും നടത്തി. ആളുകളെ ഭയപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. പിടിയിലായ പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിരോധന വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. അതെ സമയം ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന് പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button