വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട വീഡിയോകളും ശബ്ദ സംഭാഷണങ്ങളും പുറത്തുവിട്ടു. നൂറിലേറെ ഫയലുകള്‍ സിഐഎയാണ് പുറത്ത് വിട്ടത്. ലാദന്‍റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഫയലുകളാണ് പുറത്ത് വിട്ടത്.
അബാട്ടാബാദിലെ ബിന്‍ ലാദന്റെ വസതിയില്‍ നിന്നും യുഎസ് സ്പെഷ്യല്‍ ഫോഴ്സസ് പിടിച്ചെടുത്ത ഫയലുകളാണ് ഇവ. വണ്‍ മില്ല്യന്‍ രേഖകളാണ് റെയ്ഡില്‍ യുഎസ് നേവി സീല്‍സ് കണ്ടെടുത്തിരുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ലാദന്‍ നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments