MollywoodLatest NewsCinemaKollywood

സോഷ്യൽ മീഡിയയിൽ താരമായി ദൃശ്യത്തിലെ പൂച്ചക്കണ്ണൻ

2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകനായിട്ടായിരുന്നു റോഷൻ ബഷീർ എന്ന പൂച്ചകണ്ണുകൾ സ്വന്തമായുള്ള ഈ ചെറുപ്പക്കാരന്റെ സിനിമാ പ്രവേശം.ചിത്രം വലിയ വിജയം കണ്ടില്ലെങ്കിലും ദൃശ്യത്തിലെ പ്രതിനായക വേഷം റോഷനെ ശ്രദ്ധേയനാക്കി.ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ വില്ലനായിട്ടാണ് റോഷന്‍ എത്തിയത്.ഇപ്പോള്‍ ഇളയദളപതി വിജയ്‌യുടെ ഭൈരവാ എന്ന പുതിയ ചിത്രത്തില്‍ വളരെ ചെറുതും, എന്നാല്‍ ഏറെ പ്രാധാന്യവുമുള്ള കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന റോഷന്‍ വിരാട് കോലിക്കൊപ്പംഎടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.ഇപ്പോൾ കട്ട താടി വെച്ച് ഹാന്‍സം ലുക്കില്‍ എത്തിയ റോഷന്‍ ബഷീറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button