Latest NewsNewsGulf

മസ്‌ക്കറ്റിൽ നിന്ന് ഇന്ത്യയിലേക്ക് ടെലിവിഷൻ കൊണ്ടുപോകാൻ ആനുകൂല്യം

മസ്‌കറ്റ്: യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അധികനിരക്ക് നൽകാതെ മസ്‌ക്കറ്റിൽ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് ടെലിവിഷന്‍ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലും സൗകര്യം. 48 ഇഞ്ച് വരെ വിലിപ്പമുള്ള ടിവി കൊണ്ടുപോകുന്നതിന് അധിക നിരക്ക് നല്‍കണ്ടതില്ലെന്ന് എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും വ്യക്തമാക്കി. ഈ മാസം ഒന്നാം തീയതി മുതൽ ഈ ആനുകൂല്യം പ്രാബല്യത്തിൽ വന്നു. പുതിയ അറിയിപ്പുകള്‍ ഉണ്ടാകുന്നത് വരെ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാകും.

ഇരുപത് റിയാലും അതിന് മുകളിലും വരെ ലാഭമാണ് ഈ സൗകര്യത്തിലൂടെ യാത്രക്കാർക്ക് ലഭിക്കുക. ടെലിവിഷന്‍ അടക്കം ലഗേജിന്റെ ഭാരം സൗജന്യ പരിധിയിലും അധികമായാല്‍ ഓരോ കിലോക്കും അധിക നിരക്ക് നല്‍കേണ്ടിവരും. ഒറിജിനല്‍ പാക്കിംഗില്‍ ഉള്ള ടെലിവിഷനുകൾക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button