![](/wp-content/uploads/2017/11/Geneve-Airport.jpg)
വീട്ടുകാരോട് പിണങ്ങിയാൽ അല്പനേരം മിണ്ടാതിരിക്കുന്ന കുട്ടികളെയാണ് മലയാളികൾക്ക് പരിചയം.എന്നാൽ ജനീവക്കാരിയായ ഏഴുവയസുകാരി വീട്ടുകാരോട് പിണങ്ങി വിമാനം കയറിയ വാർത്ത ലോകത്തെ മുഴുവൻ ഞെട്ടിച്ചു.
ഞായറാഴ്ചയാണ് സഭവം.ഒരു കത്തെഴുത്തിവെച്ചു വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി.പിന്നീട് എർപോർട്ടിലേക്കുള്ള ട്രെയിൻ കയറി.വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കണ്ടെത്താനായില്ല.
ആ സമയം എയർപോർട്ടിലെത്തിയ പെൺകുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും മുതിർന്നവരോടൊപ്പം കുട്ടി ആൾക്കൂട്ടത്തിനുള്ളിലൂടെ അകത്തുകടന്നു. വിമാനത്തിനുള്ളിൽ മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ട പെൺകുട്ടിയെ വിമാനത്താവളം അധികൃതർ പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Post Your Comments