CinemaBollywoodMovie SongsEntertainment

ഷഹനാസ് ഹുസൈനായി താര സുന്ദരി

ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയം ഇന്ത്യയില്‍ വരുംമുമ്പേ, ഒരു യാഥാസ്ഥിതിക കുടുംബത്തില്‍നിന്നുമുള്ള ഒരു പെണ്‍കുട്ടി വീടിന്റെ വരാന്തയോടു ചേര്‍ന്ന് സൗന്ദര്യസംരക്ഷണ ക്ലിനിക് ആരംഭിച്ചു. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ആ പെണ്‍കുട്ടിയ്ക്ക് കരുത്തേകിയത് പാരമ്പര്യമായി കിട്ടിയ അറിവുകളും ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയും മാത്രമായിരുന്നു. അവിടെ നിന്നും അവര്‍ പടിപടിയായി ഉയര്‍ന്നു. ഭാരതീയസൗന്ദര്യപാരമ്പര്യത്തെ അവര്‍ ലോകത്തിനു കാണിച്ചുകൊടുത്തു. അവരാണ് ഷഹനാസ് ഹുസൈന്‍.

ഫ്‌ലെയിം: ദി ഇന്‍സ്പയറിംഗ് ലൈഫ് ഓഫ് മൈ മദര്‍ ഷഹനാസ് ഹുസൈന്‍ എന്ന പേരില്‍ ഷഹനാസ് ഹുസൈന്റെ ജീവചരിത്രം മകള്‍ നെലോഫര്‍ കരിംബോയ് എഴിതിയിട്ടുണ്ട്.

ഷഹനാസ് ഹുസൈന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പൂജ ബേട്ടി ഒരു ചിത്രം ഒരുക്കുന്നു. ചിത്രത്തില്‍ ഐശ്വര്യ റായ് നായികയാകുമെന്ന് സൂചന. ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ വേഷം ചെയ്യാന്‍ ആദ്യം പ്രിയങ്ക ചോപ്രയെ ആയിരുന്നു സമീപിച്ചത്. എന്നാല്‍ ഹോളിവുഡില്‍ തിരക്കായതിനാല്‍ തനിക്ക് ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലായെന്ന് പ്രിയങ്ക അറിയിച്ചു.

ഇതോടെയാണ് ഐശ്വര്യ റായിയിലേക്ക് നായികാവേഷം എത്തുന്നത്. തിരക്കഥ വായിച്ച ഐശ്വര്യ റായ് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതംമൂളിയതായിട്ടാണ് പുറത്തുവരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button