12 കാരിയെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പരാതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേട്ട് പോലീസ് ഞെട്ടി. അൽക്കാല എന്ന ആളാണ് കുറ്റകൃത്യം ചെയ്ത ആൾ. നൂറോളം സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചു കൊന്നതായാണ് വിവരം. കാലിഫോര്‍ണിയയിലാണ് സംഭവം. അഞ്ച് കൊലപാതക കേസുകളെത്തുടര്‍ന്ന് ഇയാളെ കോടതി 2010ല്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കാണാതായ 12 കാരിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അല്‍ക്കാലയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പോലീസ് കണ്ടെടുത്തത്.
ഇയാൾ പെണ്‍കുട്ടിയുടെ അശ്‌ളീല ചിത്രങ്ങൾ പകർത്തിയതായും അതിനെ തുടർന്നാണ് കുട്ടിയെ കാണാതായതെന്നുമാണ് മറ്റു കുട്ടികൾ പോലീസിനോട് പറഞ്ഞത്. ടൈപ്പ് റൈറ്ററായ അല്‍ക്കാല ഫാഷന്‍ ഫോട്ടോഗ്രാഫറെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവരുടെയൊക്കെ അശ്‌ളീല ചിത്രങ്ങൾ പകർത്തുന്നത്. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാനെന്ന വ്യാജേന എത്തിച്ചാണ് അപരിചിതരെ ഇയാൾ കുടുക്കുന്നത്. വധിച്ച സ്ത്രീകളുടെ ഫോട്ടോ സൂക്ഷിച്ചു വയ്ക്കുന്നതാണ് അല്‍ക്കാല റോഡ്നിയുടെ മറ്റൊരു പ്രത്യേകത
ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ മധ്യവയസ്കര്‍ വരെയുള്ള സ്ത്രീകളാണ് അല്‍ക്കാലയുടെ ഇരകള്‍. ഇവരെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയാണ് ഇയാളുടെ വിനോദം. ഇയാളുടെ ശേഖരത്തിൽ നിന്ന് ലഭിച്ച പല സ്ത്രീകളുടെ ഫോട്ടോയും വിവിധ സ്ഥലങ്ങളിൽ നിന്ന് കാണാതായ യുവതികളുടേതായിരുന്നു. ചിലരെ ഇത് വരെ തിരിച്ചറിയാനും സാധിച്ചിട്ടില്ല.തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ കില്ലറെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.കൊല്ലപ്പെട്ട സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ പല സ്ത്രീകളെയും പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന് കണ്ടെത്തി.
Post Your Comments