ശംഖുമുഖത്തെ തെക്കേ കൊട്ടാരം കോർപറേഷൻ കലാ മ്യൂസിയം ആയി വികസിപ്പിക്കുന്നു.ചിത്ര , ശില്പ കലകൾ പ്രോത്സാഹിപ്പിക്കുന്നതിന് തെക്കേ കൊട്ടാരത്തിൽ ആർട് ആൻഡ് ഹിസ്റ്റോറിക് മ്യൂസിയം സ്ഥാപിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. രാജ്യാന്തര തലത്തിൽ പ്രശസ്തരായവർ ഉൾപ്പെടെയുള്ള കലാകാരന്മാരുടെ ചിത്ര , ശില്പ പ്രദർശനം സംഘടിപ്പിക്കുന്നതിനും കലാകാരന്മാരുമായി സംവദിക്കുന്നതിനു അവസരം ഒരുക്കുന്നതിനും വേണ്ടിയാണ് മ്യൂസിയം സ്ഥാപിക്കുന്നത്.
പുതിയ കലാകാരന്മാർക്ക് തങ്ങളുടെ കലാവിരുത് പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാകും ഈ മ്യൂസിയം.ഇതുമായി ബന്ധപ്പെട്ട സെമിനാറുകളും ശില്പശാലകളും സ്ഥാപിക്കും.ഇവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ബുള്ളെറ്റിനുകളും പ്രസിദ്ധീകരിക്കും.മേയറായിരിക്കും ആർട് ആൻഡ് ഹിസ്റ്റോറിക് മ്യൂസിയത്തിന്റെ പ്രസിഡന്റ്.
Post Your Comments