തൊടുപുഴ: ഭൂമി കൈയേറ്റക്കേസുകൾ പ്രത്യേകം പരിഗണിക്കാൻ സ്ഥാപിച്ച മൂന്നാർ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കെ തടസ്സവാദവുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ.മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന നിർത്തലാക്കൽ നീക്കങ്ങൾ, നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക്എത്തിയപ്പോഴാണ് മന്ത്രി തടസം ഉന്നയിച്ചത്.
സ്പെഷൽ ആക്ട് അനുസരിച്ച് രൂപവത്കരിച്ച ട്രൈബ്യൂണൽ സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും റവന്യുവിന്റെ പരിധിയിലാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.‘ട്രൈബ്യൂണൽ ഇല്ലാതാക്കൽ ബിൽ’ തയാറാക്കുന്നതടക്കം നടപടി കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിലപാട് എടുത്തു.
മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എ.ജിയുമായുണ്ടായ തർക്കം കണക്കിലെടുത്തും കൂടുതൽ ജാഗ്രത പുലർത്തുന്നതിെൻറ മുന്നോടിയുമായാണ്, മന്ത്രിയുടെ തന്നെ അറിവോടെ സബ്ജക്ട് കമ്മിറ്റിയിൽ വന്ന ട്രൈബ്യൂണൽ വിഷയത്തിൽ പുതിയ തീരുമാനം ഉണ്ടായത് .വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ‘മൂന്നാർ ഒാപറേഷനെ ’ തുടർന്നാണ് ട്രൈബ്യൂണൽ രൂപവത്കരിച്ചത്.
Post Your Comments