KeralaLatest NewsNews

മൂ​ന്നാ​ർ ട്രൈബ്യൂ​ണ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കൽ ; തടസവുമായി റ​വ​ന്യൂ മ​ന്ത്രി

തൊ​ടു​പു​ഴ: ഭൂ​മി കൈ​യേ​റ്റ​ക്കേ​സു​ക​ൾ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കാ​ൻ സ്ഥാ​പി​ച്ച മൂ​ന്നാ​ർ ട്രൈബ്യൂ​ണ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാനിരിക്കെ തടസ്സവാദവുമായി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​രൻ.മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ന​ട​ന്ന നി​ർ​ത്ത​ലാ​ക്ക​ൽ നീ​ക്ക​ങ്ങ​ൾ, നി​യ​മ​സ​ഭ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക്എത്തിയപ്പോഴാണ് മന്ത്രി തടസം ഉന്നയിച്ചത്.

സ്​​പെ​ഷ​ൽ ആ​ക്​​ട്​ അ​നു​സ​രി​ച്ച്​ രൂ​പ​വ​ത്​​ക​രി​ച്ച ട്രൈ​ബ്യൂ​ണ​ൽ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ പൂർണമായും റവന്യുവിന്റെ പരിധിയിലാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.‘ട്രൈ​ബ്യൂ​ണ​ൽ ഇ​ല്ലാ​താ​ക്ക​ൽ ബി​ൽ’ ത​യാ​റാ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മ​തി​യെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി നി​ല​പാ​ട്​ എ​ടു​ത്തു.

മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ.​ജി​യു​മാ​യു​​ണ്ടാ​യ ത​ർ​ക്കം ക​ണ​ക്കി​ലെ​ടു​ത്തും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​​െൻറ മു​ന്നോ​ടി​യു​മാ​യാ​ണ്, മ​ന്ത്രി​യു​ടെ ത​ന്നെ അ​റി​വോ​ടെ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​യി​ൽ വ​ന്ന ട്രൈ​ബ്യൂ​ണ​ൽ വി​ഷ​യ​ത്തി​ൽ പുതിയ തീരുമാനം ഉണ്ടായത് .വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ന​ട​ത്തി​യ ‘മൂ​ന്നാ​ർ ഒാ​പ​റേ​ഷനെ ’ തു​ട​ർ​ന്നാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button