തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജ ശേഖരൻ. മതം മാറ്റത്തിന് ഹവാല പണം കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തിന്റെ ഗൾഫ് മാനേജിങ് ഡയറക്ടർ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നത് വീഡിയോയിൽ കാണാം.
സത്യസരണിയുടെ മറവിലാണ് ഇക്കാര്യങ്ങൾ നടത്തുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ വളരെ മുൻപേ തന്നെ പുറത്തു വന്നിട്ടുള്ളതാണ്. സത്യസരണിയെക്കുറിച്ചും ആരോപണം ഉണ്ടായിട്ടുണ്ട്. എന്നാൽ കേരളം സർക്കാർ ഇതുവരെ അതിന്റെ മേൽ നടപടി ഒന്നും എടുത്തു കണ്ടിട്ടില്ല. ഇൻഡ്യ ടുഡേ ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ഇതിന് ഇൻഡ്യാ ടുഡേ ചാനൽ ഇതിനു അഭിനന്ദനം അർഹിക്കുന്നു.
കേരളത്തിലെ ജിഹാദി റിക്രൂട്ട്‌മെന്റ് കേന്ദ്രമായ സത്യസരണി ഉടൻ അടച്ചു പൂട്ടണം.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം തയ്യാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇൻഡ്യയിലെ തീവ്രവാദ പ്രവർത്തനത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരണം കുമ്മനം ആവശ്യപ്പെട്ടു. നാളിതുവരെ സത്യസരണിക്കെതിരെ നടപടിയെടുക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments