
കണ്ണൂർ: സുരേഷ് ഗോപി എംപിക്കു എതിരെ നിലപാടുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുരേഷ് ഗോപി വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു എതിരെ നടപടി വേണം. ഇതിനു സർക്കാർ തയാറാകാണം. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോടു സംസാരിക്കുന്ന അവസരത്തിലാണ് വിഷയത്തിൽ കെ.സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
ഈ കാർ സുരേഷ് ഗോപി വാങ്ങിയിട്ട് ഒരുപാട് കാലമായി. ഇതു രജിസ്റ്റർ ചെയ്തത് വ്യാജ വിലാസം കാണിച്ചണോ എന്നു സർക്കാർ അന്വേഷിക്കണം. കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കണം. ഇപ്പോൾ ജനരക്ഷാ യാത്രയിൽ സിപിഎം സംസ്ഥാന സെക്രട്ടറി ആഡംബര വാഹനത്തിൽ യാത്ര ചെയ്തതു കൊണ്ടാണ് ഈ വിഷയം ഉയർന്നു വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി ഒൗദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന കാറിനു എതിരെയാണ് ആരോപണം വന്നിരിക്കുന്നത്
Post Your Comments