Latest NewsNewsIndia

പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തുമ്പോൾ പെൺകുട്ടിക്ക് ഒരു കുട്ടി

ന്യൂഡൽഹി: പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തുമ്പോൾ പെൺകുട്ടിക്ക് ഒന്നര മാസം പ്രായമുള്ള ഒരു കുട്ടി. ഇപ്പോള്‍ പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ യുപി ഹത്രാസ് സ്വദേശിയായ യുവതി പറഞ്ഞ് മയക്കി തന്നെ അവരുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും വീട്ടിലെത്തിയപ്പോള്‍ പെൺകുട്ടിയെ തടവിലാക്കി ബലമായി സഹോദരനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ പോലീസ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരു വിവരവുമില്ലായിരുന്നു. ഡല്‍ഹിയില്‍ ഛാട്ട് പൂജ ആഘോഷത്തിനിടയില്‍ പെണ്‍കുട്ടിയെ കണ്ട സഹോദരിയാണ് വിവരം ഇപ്പോൾ പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഭര്‍തൃഗൃഹത്തിലെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

വീട്ടില്‍ പോകണമെന്ന് പറയുമ്പോഴൊക്കെയും ഒരു കുഞ്ഞുണ്ടായിട്ട് പോകാമെന്ന് പറഞ്ഞ് തന്നെ തടയുമായിരുന്നുവെന്നും അവള്‍ പോലീസിനോട് പറഞ്ഞു. കുട്ടിയുണ്ടായ ശേഷമാണ് ഭര്‍ത്താവ് ഡല്‍ഹിയിലെ ഛാട്ട് പൂജയില്‍ പങ്കെടുക്കാന്‍ എത്തിയതും വെളിയിൽ കൊണ്ടുപോകാൻ തുടങ്ങിയതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button