KeralaLatest NewsNews

നരനായാട്ട് പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കും – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം:ഗെയില്‍ വിരുദ്ധ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ട് പിണറായി സര്‍ക്കാറിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം . ഗെയിലിനെതിരെ ജനാധിപത്യപരമായ ചെറുത്തുനില്‍പ് നടത്തുന്നവരെ ശത്രുരാജ്യത്തെ പട്ടാളത്തെ നേരിടുന്ന പോലെയാണ് പിണറായിയുടെ പോലീസ് നേരിട്ടത്. ജനങ്ങളുടെ തല്ലിച്ചതച്ചും വെടിവെച്ചും കോര്‍പ്പറേറ്റുകളെ സ്ഥാപിക്കുന്ന പിണറായി ബംഗാളിലെ ബുദ്ധദേവിന്റെയും അവിടത്തെ പാര്‍ട്ടിയുടെയും ഇന്നത്തെ നില അന്വേഷിക്കണം. ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാതെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ കമ്യൂണിസ്റ്റ് ഇരുമ്പ് മറയുള്ള സ്റ്റാലിനിസ്റ്റ് രാജ്യമല്ല കേരളം. എരഞ്ഞിമാവില്‍ ഗെയിലിന് വേണ്ടി ഭീകരത സൃഷ്ടിച്ച പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണം. മുഖ്യമന്ത്രി സമരക്കാരോട് ചര്‍ച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button