Latest NewsNewsInternationalGulf

കാറുകളുടെ വ്യാജ സ്പെയർ പാർട്ട്സുകൾ പിടികൂടി

ദുബായ് : ദുബായില്‍ ഒൻപത് മാസത്തിനിടെ യു.എ.ഇയിൽ നടന്ന 20 റെയ്ഡിൽ 36 ലക്ഷം ദിർഹത്തിന്റെ വ്യാജ കാർ സ്പെയർ ഭാഗങ്ങൾ പിടികൂടി.അൽ ഫൂട്ടിം എം മോട്ടറുമായി ചേർന്ന് വിവിധ ഗവൺമെന്റ് വകുപ്പുകളാണ് റെയ്ഡ് നടത്തിയത്.

വ്യാജ കാർ ഘടകങ്ങളുടെ അപകടങ്ങളെക്കുറിച്ചും യഥാർത്ഥ ഭാഗങ്ങൾ ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്, കമ്പനി പരിശീലന പരമ്പര സംഘടിപ്പിക്കുകയുണ്ടായി, ദുബായിലും അബുദാബിലുമായി 240 സർക്കാർ ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.ഇവരുടെ സഹായത്തോടെ യഥാർത്ഥവും വ്യാജ ടൊയോട്ടിയുടെ ഭാഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞു.

ദുബായ് പൊലീസിന്‍റെ  പങ്കാളിത്തത്തോടെ വ്യാജ കാർ ഘടകങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും അനധികൃത വിതരണക്കാർ വിൽക്കുന്ന സംശയാസ്പദമായ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button