ദുബായ് ; ദുബായിൽ പെണ്മക്കളെ തീകൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തി ഒരു പിതാവ്. 57 കാരനായ ഇറാനിയൻകാരനാണ് പെണ്മക്കൾ തന്റെ വീടിനുള്ളതിൽ കടന്നാൽ തീകൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാതായി കോടതി കണ്ടെത്തിയത്. എന്നാൽ ഈ കാര്യങ്ങൾ പിതാവ് നിഷേധിച്ചു. “ഇവരുടെ അമ്മയും ഞാനും തമ്മിലുള്ള തർക്കം കാരണമാണ് പെൺകുട്ടികൾ എനിക്കെതിരെ തിരിഞ്ഞത്. എന്റെ ഒരു വീട് ഇവരുടെ ‘അമ്മ കൈക്കലാക്കി എന്നും ഇപ്പോൾ എന്റെ ഈ വീടു കൂടി കൈക്കലാക്കാനുള്ള ശ്രമമാണിതെന്നും പിതാവ് കോടതിയിൽ പറഞ്ഞു.
ഈ കഴിഞ്ഞ ഏപ്രിലിലാണ് അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് സംഭവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്‌തത്. ഔട് അൽ മുതീനയിലെ വീടിലെത്തിയപ്പോൾ പിതാവ് ഞങ്ങളെ പുറത്താക്കി വാതിലടച്ചെന്നും ഇനി വീടിൽ കാലെടുത്തു വെച്ചാൽ തീകൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപെടുത്തിയതായി പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച്ച വാദം പൂർത്തിയാക്കിയ കോടതി കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. ഡിസംബർ 17 ന് കോടതി വിധി പ്രഖ്യാപിക്കും
Post Your Comments