ബെയ്ജിംഗ്: സഹകരണം മെച്ചപ്പെടുത്താൻ ഒരുങ്ങി ചൈനയും റഷ്യയും. ഇത് സംബന്ധിച്ച് ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാംഗും റഷ്യൻ പ്രധാനമന്ത്രി ഡിമിത്രി മെതദേവും തമ്മിൽ ചർച്ച നടത്തി. നയതന്ത്ര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുവാനും ഇരു രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പദ്ധതികൾ ആവിഷ്കരിക്കുവാനും തമ്മിൽ നിരന്തരം ചർച്ചകളും കൂടിക്കാഴ്ചകളും നടത്താൻ പ്രധാനമന്ത്രിമാർ തമ്മിൽ നടത്തിയ കൂടി കാഴ്ചയിൽ തീരുമാനമായി. ഇത് കൂടാതെ 19ാമത് സിപിസി നാഷണൽ കോൺഗ്രസ് സംബന്ധിച്ചും ലീ, മെതദേവിനെ അറിയിച്ചെന്നും റിപ്പോർട്ട് ഉണ്ട്. മൂന്ന് ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ മെതദേവ് ബുധനാഴ്ച റഷ്യയിലേക്ക് മടങ്ങും.
Post Your Comments