Latest NewsNewsGulf

ദുബായ് ഫ്‌ളൈറ്റില്‍ വെച്ച് ക്യാപ്റ്റന്റെ വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന ഇങ്ങനെ : തന്റെ ജീവിതത്തിലെ അവിസ്മരണീയ മൂഹൂര്‍ത്തം പങ്ക് വെച്ച് ക്യാപ്റ്റന്‍

 

ദുബായ് : എന്നെ വിവാഹം കഴിയ്ക്കാമോ ? ദുബായ് ഫ്‌ളൈറ്റില്‍ വെച്ച് ക്യാപ്റ്റന്‍ തന്റെ ഗേള്‍ ഫ്രണ്ടിനോട് പറഞ്ഞത് ഇങ്ങനെ. ഇത് ആകാശത്തുവെച്ചുള്ള പ്രണയാഭ്യര്‍ത്ഥനയാണ്. ജോര്‍ദാനിലെ അമാനില്‍ നിന്ന് ദുബായിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലാണ് അത്യപൂര്‍വ പ്രണയാഭ്യര്‍ത്ഥന അരങ്ങേറിയത്.

തന്റെ കാല്‍മുട്ടുകളില്‍ ഊന്നി നിന്ന് കാമുകിയുടെ കൈപിടിച്ചാണ് എന്നെ വിവാഹം കഴിയ്ക്കാമോ എന്ന് തന്റെ പ്രണയിനിയോട് തുറന്ന് ചോദിച്ചത്. വിവാഹം കഴിയ്ക്കാന്‍ സമ്മതമാണെന്ന് അവള്‍ സന്തോഷപൂര്‍വം അറിയിച്ചതോടെ ക്യാപ്റ്റന്‍ റിച്ചാര്‍ഡ് അബു മന്നാഹിന് അത്യധികം സന്തോഷമായി. ഇന്നത്തെ ഫ്‌ളൈറ്റ് യാത്ര ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരിക്കുമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തോട് ക്യാപ്റ്റന്‍ തുറന്നു പറഞ്ഞു. ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ വിമാനത്തിലെ യാത്രക്കാരും ഇവരുടെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button