ചൊവ്വ കാണാൻ ഗൂഗിൾ. ഗൂഗിൾ അവതരിപ്പിക്കുന്ന ആക്സസ് മാർസ് എന്ന വെബ്സൈറ്റാണ് ചൊവ്വയുടെ വിആർ അനുഭവം നൽകുന്നത്. നാസയുമായി സഹകരിച്ചാണ് ഇവ പ്രാവർത്തികമാക്കുന്നത്. വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത് ക്രോം ബ്രൗസറിനുള്ളിൽ തന്നെ വിആർ ആസ്വദിക്കാൻ അവസരമൊരുക്കുന്ന വെബ് വിആർ സാങ്കേതികവിദ്യയിലാണ്. ചൊവ്വയിൽ വിആർ ഹെഡ്സെറ്റ് വഴിയും സ്മാർട്ഫോണുകൾ വഴിയും പര്യടനം നടത്താം.
ഗൂഗിൾ സ്ട്രീറ്റ്വ്യൂ സ്വഭാവത്തിലുള്ള കാഴ്ചകൾ ഒരുക്കിയിരിക്കുന്നത് നാസയുടെ ക്യുരിയോസിറ്റി വാഹനം ചൊവ്വയിൽ സഞ്ചരിച്ചു ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കിയാണ്. വിർച്വൽ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സമ്മിശ്ര അനുഭവം നൽകുന്നതാണ് ഗൂഗിൾ ഒരുക്കുന്ന ചൊവ്വ പര്യടനം. സന്ദർശിക്കുക: accessmars.withgoogle.com
Post Your Comments