Latest NewsIndiaNews

വയറുവേദനയുമായി മധ്യവയസ്‌കൻ ;അമ്പരന്ന് ഡോക്ടർമാർ

വയറുവേദനയുമായി എത്തിയ മധ്യവയസ്കനെ പരിശോധിച്ച ഡോക്ടർമാർ ഇപ്പോഴും അമ്പരപ്പിലാണ്.നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഗോബര്‍ദംഗ സ്വദേശിയായ നാല്പത്തെട്ടുകാരനെ പരിശോധിച്ചപ്പോൾ വയറിൽ കണ്ടെത്തിയത് 639 സൂചികൾ.രോഗിയുടെ വയറ്റില്‍ 10 സെന്റീമീറ്റര്‍ ആഴത്തില്‍ ദ്വാരം ഉണ്ടാക്കിയ ശേഷം കാന്തത്തിന്റെ സഹായത്തോടെ സൂചികള്‍ പുറത്തെടുക്കുകയായിരുന്നു. ഇത് കൂടാതെ മണലും വയറ്റില്‍ നിന്ന് പുറത്തെടുത്തു. ഒരു നിശ്ചിത കാലയളവിനുള്ളിലാണ് ഇത്രയും സൂചികള്‍ ഇയാള്‍ വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button