
മദ്യവിതരണ കമ്പനികൾക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മദ്യത്തിന് വില കൂടും.മദ്യവിതരണകമ്ബനികള്‍ 15 ശതമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്. ശരാശരി 30 രൂപയോളമാണ് വില കൂട്ടുന്നത്.സ്പരിറ്റിന്റെ വില വര്‍ദ്ധനയും, ജീവനക്കാരുടെ ശമ്ബളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധനവും ചൂണ്ടിക്കാട്ടിയാണ് മദ്യക്കമ്പനികൾ കൂടുതല്‍ പണം ആവശ്യപ്പെട്ടത്.നവംബര്‍ ഒന്നിന് സംസ്ഥാനത്ത് മദ്യവില്പന ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച മുതല്‍ പുതിയ വില നിലവില്‍ വരും. ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ജവാന്‍ ഉള്‍പ്പെടയുള്ള വിലകുറഞ്ഞ റമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും. ബിയറിനും ആനുപാതികമായി വിലകൂടും.
Post Your Comments