കാസര്‍കോട്: മനുഷ്യരെ പശുക്കള്‍ ആക്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവയുടെ ആക്രമണം കാരണം നിരവധി ആളുകളാണ് മരിക്കുന്നത്. ഇതിനു കാരണമായി മുഖ്യമന്ത്രി പറയുന്നത് ഗോവധ നിയന്ത്രണമാണ്. കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരത്ത് സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഈ പരമാര്‍ശം നടത്തിയത്.
രാജ്യവ്യാപകമായി ഇപ്പോള്‍ കര്‍ഷകര്‍ ഗോവധ നിരോധനം പശുക്കളെ അഴിച്ചുവിടുന്നുണ്ട്. ഇതു കാരണം നിരവധി പശുക്കളാണ് ആളുകളെ ആക്രമിക്കുന്നത്. ഈ ആക്രമണങ്ങളില്‍ മൂന്നും നാലും പേരാണ് ഓരോ പ്രദേശത്തും കൊല്ലപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇതു രാജ്യത്ത് എവിടെ സംഭവിച്ച കാര്യമാണെന്നു പറഞ്ഞില്ല. പശുക്കള്‍ ഒരുപാട് കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments