Latest NewsNewsInternational

മകളെ കഴുത്തറുത്തു കൊന്ന പാകിസ്ഥാൻ സ്വദേശിയായ അഭയാർത്ഥി പിടിയിൽ

ബർലിൻ : ജർമ്മൻ അഭയാർത്ഥിയായ പാക് പൗരൻ അറസ്റ്റിൽ. ഹാംബുർഗിൽ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു വയസുകാരിയായ മകൾ അയിഷയെ കഴുത്തറുത്ത് കൊന്ന കുറ്റത്തിനാണ് പിതാവ് പാക്കിസ്ഥാൻ പൗരൻ സോഹെയൽ (33) സ്പെയിനിൽ പിടിയിലായത്. മുപ്പത്തി രണ്ടുകാരി ഭാര്യ ലുബാന പീഡനം സഹിക്കാതെ വിവാഹ മോചനത്തിന് ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഭാര്യ ഇപ്പോൾ മാനസിക രോഗ ചികിത്സാ കേന്ദ്രത്തിലാണ്.

6 വയസുകാരനായ ഒരു മകൻ കൂടി ഇവർക്കുണ്ട്. മകൻ പോലീസ് സംരക്ഷണയിലാണ്. 2012 മുതൽ സോഹെയിൽ ജർമനിയിൽ അഭയാർത്ഥിയാണ്. രണ്ട് പ്രാവശ്യം നാട് കടത്താൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. കുറ്റ കൃത്യത്തിനു ശേഷം ജർമനിയിൽ നിന്ന് ഒളിച്ചോടി ഫ്രാൻസ് വഴി ഇയാൾ സ്പെയിനിലെ സെന്റ് സെബാസ്റ്റ്യൻ എന്ന ചെറുപട്ടണത്തിൽ എത്തിയെങ്കിലും ഇയാൾക്കായി പ്രചരിപ്പിച്ചിരുന്നു ലുക്ക്ഔട്ട് നോട്ടീസ് ഉപകാരപ്പെടുകയായിരുന്നു. ജർമൻ പൊലീസിന്റെ നിർദേശ പ്രകാരം  ഞായറാഴ്ച ഉച്ചയ്ക്ക് സ്പാനിഷ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button