കോഴിക്കോട്: വയനാട് യാത്ര നടത്തുന്നവർ നാളെ മുതൽ ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചു. ഇവിടെ അനവധി ആളുകൾ വാഹനങ്ങൾ നിർത്തുന്ന പതിവുണ്ടായിരുന്നു. പലരും ഇതിന്റെ മറവില്‍ മാലിന്യങ്ങൾ നിക്ഷേപിക്കാനായി തുടങ്ങിയതോടെ കടുത്ത പ്രശ്നങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിക്കാനുള്ള സുപ്രധാന തീരുമാനവുമായി അധികൃതർ രംഗത്തു വന്നത്.
ഇതു നടപ്പാക്കുന്നതോടെ വാഹനങ്ങൾ ഇനി മുതൽ വൈത്തിരി ഭാഗത്തു വേണം പാർക്ക് ചെയാനായിട്ടു എന്നും അധികൃതർ വ്യക്തമാക്കി. തീരുമാനം നടപ്പാക്കുന്നതോടെ ചുരത്തിലെ യാത്ര എളുപ്പമായി മാറുമെന്നാണ് പ്രതീക്ഷ.
ഇതിനു പുറമെ വാഹനങ്ങൾ ലക്കിടിയിൽ നിർത്തുന്നത് സൗകര്യം ഒരുക്കും. ഇവിടെ വാഹനം നിർത്തിയ ശേഷം സഞ്ചാരികൾ വ്യൂപോയിന്റിലേക്ക് നടന്നു പോകാനുള്ള ക്രമീകരണം ചെയും. ഇതു വഴി അമിതഭാരവുമായി വരുന്ന വാഹനങ്ങൾക്കെതിരേ നടപടിയുണ്ടാകും.വയനാട്, കോഴിക്കോട് ജില്ലകളിലെ കളക്ടർമാരും ജനപ്രതിനിധികളും മറ്റു ചേർന്നു നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തത്.
Post Your Comments