ജയ്പൂര്‍: ഇനി മുതല്‍ ജയ്പൂരിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവ്. ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് ജയ്പൂര്‍ മേയറാണ് നല്‍കിയത്. ഇതിനു പുറമെ ദേശീയ ഗീതം ആലപിക്കുന്നതും മേയര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് . എല്ലാ ദിവസവും ഓഫീസില്‍ ഇവ ആലപിക്കണമെന്നാണ് നിര്‍ദേശം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം പ്രമാണിച്ച് നല്‍കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.
എന്നും രാവിലെ 9.50 നു ഓഫീസില്‍ ദേശീയ ഗാനം ആലപിക്കണം. അതു പോലെ ദിവസവും വൈകുന്നേരം 5.55 നു ദേശീയ ഗീതം ആലപിക്കാനും ഉത്തരവ് നിര്‍ദേശിക്കുന്നു. ഇതിനു സമ്മതമില്ലത്താവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് മേയര്‍ അശോക് ലെഹോത്തി അഭിപ്രായപ്പെട്ടു. ബയോമെട്രിക് മെഷീന്‍ ഉപയോഗിച്ചാണ് ഓഫീസില്‍ ഹാജാര്‍ രേഖപ്പെടുത്തുന്നത്. ഇതു ദേശീയഗാനം ആലപിച്ച് കഴിഞ്ഞാല്‍ ഹാജര്‍ രേഖപ്പെടുത്താനായി ഉപയോഗിക്കാന്‍ ഇനി മുതല്‍ സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Post Your Comments