Latest NewsNewsIndia

മുൻ കോൺഗ്രസ് സർക്കാർ പട്ടേലിനെ അവഗണിച്ചെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പട്ടേലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’.ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും രാജ്യത്തിനായി പട്ടേൽ നൽകിയ സംഭവനകളെ ആർക്കും എളുപ്പത്തിൽ വിസ്മരിക്കൻ കഴിയുന്നതല്ല.ഇന്ത്യയെ ഒന്നിപ്പിച്ചതിന്‍റെ പ്രധാന ശിൽപി സര്‍ദാറാണെന്നും എന്നാൽ മുൻ കോൺഗ്രസ് സർക്കാരുകൾ പട്ടേലിന്‍റെ പ്രവർത്തങ്ങളെ അവഗണിച്ചെന്നും മോദി പറഞ്ഞു.

ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button