Latest NewsKeralaNews

ഐഎസ് ബന്ധം: കണ്ണൂരില്‍ വീണ്ടും നാല് പേര്‍ കൂടി അറസ്റ്റില്‍

ക​ണ്ണൂ​ര്‍: ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കണ്ണൂരിൽ നിന്നും വീണ്ടും അറസ്റ്റ്. ഐ എസ് ബന്ധമുള്ള നാ​ലു​പേ​രെ​കൂ​ടി കണ്ണൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ച​ക്ക​ര​ക്ക​ല്ലി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ​യും വ​ള​പ​ട്ട​ണ​ത്ത് നി​ന്ന് ര​ണ്ടു​ പേ​രെ​യു​മാ​ണ് അ​ന്വേ​ഷ​ണ​ സം​ഘം പിടികൂടിയത്. ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രു​മാ​യി ഇ​വ​ര്‍​ക്കു ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പാ​സ്പോ​ര്‍​ട്ട്, വീ​സ, യാ​ത്രാരേ​ഖ​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച്‌ കൊ​ടു​ത്ത​തി​ല്‍ പങ്കു വഹിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായവർ. ക​ണ്ണൂ​രി​ലെ ചി​ല ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ​ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

പ്രതീകാത്മക ചിത്രം;

shortlink

Related Articles

Post Your Comments

Related Articles


Back to top button