KeralaLatest NewsNewsUncategorized

ദിലീപ് പുറത്തിറങ്ങിയപ്പോൾ താൻ കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കി ധർമ്മജൻ ബോൾഗാട്ടി

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ദിലീപ് ജയിൽ മോചിതനായപ്പോൾ ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് തന്നെ കളിയാക്കിയവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധർമജൻ. ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെ കണ്ടപ്പോൾ കരഞ്ഞത് സന്തോഷം കൊണ്ടാണെന്ന് ധർമജൻ പറഞ്ഞു. എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വെച്ചപ്പോൾ വീട്ടിലെ കട്ടിലും എസിയുമൊക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ്. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ലെന്നും ധർമജൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button