ബെയ്‌ജിങ്: ഇന്ത്യക്കും ബംഗ്ലാദേശിനും ഒരുപോലെ പ്രതികൂലമായി ബഹിക്കുന്ന പദ്ധതിയുമായി ചൈന. ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങുകയാണ് ചൈന. ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയില്‍ നിന്ന് ടണൽ നിർമ്മിക്കാൻ ആണ് പദ്ധതി.
ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാർലുങ് ടിസാങ്പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇത്തരത്തിലൊരു ടണൽ നിർമ്മാണത്തിന്റെ വിവരങ്ങൾ സർക്കാർ ജനങ്ങളിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമത്തിൽ പറയുന്നു.ചൈനയിലെ 100 ശാസ്ത്രജ്ഞർ ചേർന്ന് നിർമിക്കുന്ന ഈ ടണലിന് 9.76 ലക്ഷം കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെയും,ബംഗ്ലാദേശിനെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിത്. 12000 മെഗാവാട്ട് വൈദ്യുതിയാണ് ബ്രഹ്മപുത്ര നദിയുടെ ഉദ്പാദന ശേഷി. എന്നാൽ ചൈന ബ്രഹ്മപുത്രയിൽ നിന്നും ജലം എടുക്കുന്നതോടെ ജലനിരപ്പ് ആശങ്കക്കിട വരും വിധം കുറയും.എന്നാൽ എതിർപ്പുകളെ അവഗണിക്കാനാണ് ചൈനയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
Post Your Comments