ഇന്ത്യയില്‍ വീടുകളില്‍ ഉണ്ടാകുന്ന വായു മലിനീകരണങ്ങളില്‍ പ്രതിവര്‍ഷം ലക്ഷത്തിലേറെ പേര്‍ മരിക്കുന്നതായി റിപോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് ആണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. കല്‍ക്കരി പ്ലാന്റുകള്‍ മറ്റ് വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മരിക്കുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.മലിന വായു ശ്വസിച്ച് 2015ല്‍ 5,24,680 പേര്‍ മരിച്ചുവെന്നാണ് റിപോര്‍ട്ട്. ഇതില്‍ പ്രധാനമായത് വീടുകളിലുണ്ടാകുന്ന വായു മലിനീകരണമാണ്. 1,24,207 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നും കണക്കുകള്‍ പറയുന്നു.
ഇത്തരം മരണങ്ങള്‍ ഒഴിവാക്കാന്‍ 5 കോടി സ്ത്രീകള്‍ക്ക് പാചക വാതകം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിറകും ചാണകവും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
Post Your Comments