ആധാർ നിർബന്ധമാക്കുന്നതിനെതിരെ ബി ജെ പി നേതാവ് സുബ്രമണ്യൻ സ്വാമി.. ആധാർ നിർബന്ധമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഈ സർക്കാർ തീരുമാനത്തെ സുപ്രീം കോടതി തടയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന സുപ്രീകോടതി തീരുമാനത്തിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments