Latest NewsNewsInternational

വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ്‌സ് വാങ്ങാന്‍ ആവശ്യപ്പെട്ട മന്ത്രി പുലിവാല്‍ പിടിച്ചു

ലണ്ടന്‍: വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ്‌സ് വാങ്ങാന്‍ ആവശ്യപ്പെട്ട മന്ത്രി പുലിവാല്‍ പിടിച്ചു. ബ്രിട്ടിഷ് മന്ത്രി മാര്‍ക് ഗാര്‍ണിയാണ് തന്റെ പ്രവൃത്തി കാരണം വിവാദത്തില്‍ അകപ്പെട്ടത്. മാര്‍ക് വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ്‌സ് വാങ്ങാന്‍ ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. ഇതിനു പുറമെ മന്ത്രി അശ്ലീല ചുവയോടെ സംസാരിച്ചതായിയും സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സ വെളിപ്പെടുത്തി. ബ്രിട്ടനിലെ വാണിജ്യ വ്യാപാര മന്ത്രിയാണ് മാര്‍ക് ഗാര്‍ണിയ.

മന്ത്രി തന്നെ വിളിച്ച് സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന കടയിലേക്ക് പോയി. അവിടെ വച്ച് രണ്ട് വൈബ്രേറ്റര്‍ വാങ്ങാന്‍ ആവശ്യപ്പെട്ടതായിട്ടാണ് കാരളിന്‍ പറയുന്നത്. ഇതു കൂടാതെ മന്ത്രി തന്റെ മാറിടത്തിലേക്ക് നോക്കി അശ്ലീലച്ചുവയോടെ സംസാരിച്ചതായി ദ സണ്‍ഡേ മെയിലിനു നല്‍കിയ അഭിമുഖത്തില്‍ കാരളിന്‍ പറഞ്ഞതാണ് ബ്രിട്ടനില്‍ വന്‍ വിവാദമായി മാറിയത്.

മന്ത്രിക്ക് എതിരെ അന്വേഷണത്തിനു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നിര്‍ദേശം നല്‍കി. സംഭവം നടന്നത് 2010 ലാണ്. താന്‍ ഇത് തമാശയായി ചെയ്ത കാര്യമാണെന്നു മന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button