Latest NewsNewsIndia

വോട്ടര്‍ പട്ടിക പുതുക്കുന്നത് സംസ്ഥാനങ്ങളില്‍ നിന്നും മാറ്റി

 

തിരുവനന്തപുരം : വോട്ടര്‍ പട്ടിക പുതുക്കുന്നത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങളും അധികാരവും പൂര്‍ണമായും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ് ഇനി നിര്‍വഹിയ്ക്കുക.

സംസ്ഥാനങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ ചുമതലയില്‍പെട്ട കാര്യമെന്ന നിലയില്‍ ആ വെബ്‌സൈറ്റിലൂടെ ചെയ്തിരുന്ന നടപടികള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ എന്ന സംവിധാനത്തിലേക്കു മാറി. നിലവിലെ നടപടിക്രമങ്ങള്‍ മാറ്റിമറിച്ചതു കേരളത്തില്‍ വോട്ടര്‍പട്ടിക പുതുക്കലിനെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നു. അടുത്ത വര്‍ഷം ജനുവരി ഒന്നിന് 18 വയസ്സാകുന്നവര്‍ക്കു നവംബര്‍ ഒന്നു മുതല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം.

കേന്ദ്ര പോര്‍ട്ടല്‍ വന്നതോടെ അപേക്ഷകളെല്ലാം പോകുന്നതു പൂനെയിലെ സെര്‍വറിലേക്കാണ്. ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ വിശകലനം ചെയ്ത് ഇആര്‍ഒ-നെറ്റ് എന്ന സംവിധാനം വഴി തീരുമാനമെടുക്കുമെന്നാണ് അറിയിപ്പ്. തഹസില്‍ദാര്‍മാര്‍ക്കു തിരിച്ചു നിര്‍ദേശം പോകും. ബന്ധപ്പെട്ട ബൂത്ത് ഏതാണെന്നു പുതിയ അപേക്ഷയിലില്ലാത്തതിനാല്‍ അതു താലൂക്ക് ഓഫിസില്‍നിന്നു കണ്ടെത്തേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button