Latest NewsNewsIndia

അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും

മുംബൈ: അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ധിക്കുന്നത്. നവംബര്‍ മുതല്‍ വിപണിയില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് വില കൂടുന്നത്. നിര്‍മ്മാതക്കളാണ് ഇവയുടെ വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് വലിയ തോതില്‍ വില വര്‍ധിച്ചതായി ഇവര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഇതു വിപണിയില്‍ അനുഭവപ്പെടുന്നത് ദീപാവലി വിപണി പ്രമാണിച്ച് വിപണയില്‍ എത്തിച്ച മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുകഴിഞ്ഞതിനു ശേഷമായിരിക്കും. നിര്‍മാതാക്കള്‍ പറയുന്നത് അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 30 മുതല്‍ 50 ശതമാനം വരെ വര്‍ധനയാണ് ജനുവരി മുതല്‍ ഉണ്ടായി എന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button