Latest NewsNewsIndia

വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം: വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയതിനെത്തുടര്‍ന്ന് അവശനിലിയിലായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ട പെണ്‍കുട്ടിയും സഹോദരങ്ങളും മാതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പഠനത്തിലും മറ്റും മകവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യചെ്തതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ താമസിയാതെ ആരംഭിക്കും.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിന്നീട് നടക്കുന്ന വിശദമായ അന്വേഷണത്തിലെ ആത്മഹത്യയുടെ കാരണം വ്യക്തമാവു എന്ന് പൊലീസ് അറിയിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഇത് സംബന്ധിച്ച്‌ ഊന്നുകല്‍ പൊലീസില്‍ വിവരം ലഭിക്കുന്നത്. വീട്ടില്‍ കുട്ടി ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലന്നാണ് ബന്ധുക്കളില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമീക വിവരം. മാതാവ് കൂലിപ്പണിയെടുത്താണ് കുടുബം പുലര്‍ത്തിയിരുന്നത്.മരിച്ച പെണ്‍കുട്ടിക്ക് താഴെ രണ്ട്കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button