പുതുച്ചേരി: പുതുച്ചേരിയിലെ വാഹന രജിസ്ട്രേഷനെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ലഫ്റ്റനന്റ് ഗവര്‍ണർ കിരണ്‍ ബേദി രംഗത്ത്. നിരവധി വാഹനങ്ങളാണ് പുതുച്ചേരിയില്‍ വ്യാജ വിലാസം കാണിച്ച് രജിസ്റ്റര്‍ ചെയുന്നത്. ഇതിലൂടെ വലിയ നികുതി വെട്ടിപ്പ് നടക്കുന്നതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരിശോധന ശക്തമാക്കാൻ കിരണ്‍ ബേദി നിര്‍ദേശം നല്കി. ഇനി മുതൽ പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തുന്ന വാഹനങ്ങൾക്കു കൃത്യമായ രേഖയുണ്ടെന്നു ഉറപ്പുവരുത്തണമെന്നും ലഫ്റ്റനന്റ് ഗവര്‍ണർ മോട്ടോര്‍ വാഹനവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
സിനിമാ താരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍ തുടങ്ങിയവരുടെ വാഹന രജിസ്ട്രേഷനെ സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇവരുടെ വാഹനങ്ങൾ നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് വാർത്തകൾ വന്നത്. ഇതേ തുടർന്നാണ് നടപടി കർശനമാക്കാൻ ലഫ്റ്റനന്റ് ഗവര്‍ണർ തീരുമാനിച്ചത്
Post Your Comments