Latest NewsNewsInternational

റണ്‍വേയില്ലാതെ വിമാനമിറക്കാൻ പുതിയ പദ്ധതിയുമായി സ്​പൈസ്​ ജെറ്റ്​

ന്യൂഡല്‍ഹി: റണ്‍വേയില്ലാതെ വിമാനമിറക്കാനുള്ള പുതിയ പദ്ധതിയുമായി സ്​പൈസ്​ ജെറ്റ്​.പുതിയ സംരംഭത്തിനായി ജപ്പാനിലെ സെതച്ചി ഹോള്‍ഡിങ്സ്​ എന്ന അന്താരാഷ്​ട്ര കമ്പനിയുമായി സ്​പൈസ്​ ജെറ്റ്​ അധികൃതര്‍ ചര്‍ച്ച നടത്തി.കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന നൂറോളം കോഡിയാക്​ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. 400മില്യണ്‍ ഡോളറി​ന്‍റെതാണ്​ കരാര്‍.ഇത്തരം വിമാനങ്ങള്‍ക്ക്​ ഇറങ്ങാന്‍ റണ്‍വേയുടെ ആവശ്യമില്ല.

ഇന്ത്യയില്‍ വിമാനത്താവളങ്ങള്‍ വളരെ കുറവാണ്​. അതിനാല്‍ എയര്‍പോര്‍ട്ടുകളില്ലാത്തിടത്തും വിമാനമിറക്കുക എന്ന ​ ലക്ഷ്യമാണ്‌ പുതിയ സംരംഭത്തിന് പിന്നിലെന്ന് ​ സ്​പൈസ്​ ജെറ്റ്​ അധികൃതര്‍ അറിയിച്ചു. വിമാനം വെള്ളത്തിലിറങ്ങുന്ന പ്രകടനം നവംബറില്‍ സംഘടിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button