Latest NewsNewsInternationalGulf

പുതിയ അവകാശങ്ങളുമായി സൗദി അറേബ്യന്‍ വനിതകള്‍

സൗദി : പുതിയ അവകാശങ്ങൾ സ്വന്തമാക്കികൊണ്ട് സൗദിയിലെ വനിതകൾ. കായിക മത്സരങ്ങളിൽ പങ്കെടുക്കാനാണ് സൗദി വനിതകൾക്ക് ലഭിച്ച പുതിയ അവകാശം.അടുത്ത വർഷത്തോടെ തീരുമാനം നടപ്പിലാക്കുമെന്ന് ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അലി അഷെയ്ക് അറിയിച്ചു.ഈ മാസം ആദ്യം, റിമ ബിന്‍ ബന്ദര്‍ രാജകുമാരി സൗദി ഫെഡറേഷന്‍ ഓഫ് സ്പോര്‍ട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വനിതകളുടെ വരവ് സാധ്യമായത്.

സൗദി വനിതകൾക്ക് അവകാശങ്ങളൊന്നും നൽകുന്നില്ല എന്ന ആരോപണത്തെ തുടർന്ന് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് കായിക രംഗത്തും വനിതകൾക്ക് അവകാശം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button