ലക്നൗ : ഉത്തര്‍പ്രദേശ് പൊലീസ് ഗര്‍ഭിണിയായ യുവതിയെ തൊഴിച്ചുകൊന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് മർദ്ദനം. പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വയസുകാരിയായ രുചി രാവത്ത് എന്ന പെണ്‍കുട്ടിയാണ്.
അനധികൃതമായി രുചിയുടെ കുടുംബം വീട്ടില്‍ മദ്യ വില്‍പ്പന നടത്തുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ഇത് ആന്വേഷിക്കാനായിരുന്നു ഇന്നലെ ഇവരുടെ വീട്ടില്‍ പൊലീസ് എത്തിയത്. രുചിയുടെ വീട്ടുകാര്‍ പൊലീസിനെ കണ്ടപ്പോള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിക്ക് ഗര്‍ഭിണിയായതിനാല്‍ ഓടാന്‍ സാധിച്ചില്ല.
രുചിയുടെ വയറുകണ്ടപ്പോള്‍ വയറ്റില്‍ മദ്യം ഒളിപ്പിച്ച് വെച്ചതാണെന്ന് സംശയിച്ച് പൊലീസ് ലാത്തികൊണ്ട് വയറില്‍ ആഞ്ഞടിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മിക്കവരും പൊലീസിനെ കണ്ട് ഭയന്ന് ഓടിയതിനാല്‍ രണ്ട് മണിക്കൂറിനു ശേഷമാണ് പെണ്‍കുട്ടി മരിച്ച കിടക്കുന്നതുകണ്ടത്. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തി.
Post Your Comments