Latest NewsNewsIndia

ഇലക്ഷനിൽ തെരഞ്ഞെടുപ്പായുധമായി ഉപയോഗിച്ച മയക്കു മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം: ക്ഷമാപണവുമായി വാർത്ത പുറത്തു വിട്ട മാധ്യമം

പഞ്ചാബ്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസും ആം ആദ്മിയും മുഖ്യആയുധമായി ഉപയോഗിച്ചത് കഴിഞ്ഞ മന്ത്രി സഭയിലെ റവന്യൂ മന്ത്രിയുടെ മയക്ക് മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം. വാർത്ത പുറത്തു വിട്ട ഒരു മാധ്യമം തന്നെ ക്ഷമാപണവുമായി രംഗത്ത് എത്തി. മുതിർന്ന ശിരോമണി അകാലി ദൾ നേതാവ് ബിക്രം സിംഗ് മജിത്യ യുടെ പേരിൽ ഉണ്ടായിരുന്ന കേസാണ് ഇപ്പോൾ വ്യാജം എന്ന് തെളിഞ്ഞത്.

എന്നാൽ ഈ കേസിൽ തങ്ങൾ രാഷ്രീയം കളിച്ചിട്ടില്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞൂ. ബിക്രം സിംഗ് മജിത്യയുടെ പേരിലാരോപണം ഉന്നയിച്ചവരിൽ പ്രമുഖൻ ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ആയിരുന്നു. എന്നാൽ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ മയക്കുമരുന്ന് ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് കെജ്രിവാളിനും മറ്റൊരു നേതാവിനുമെതിരെ മജിത്യ അപകീർത്തി കേസ് നൽകിയിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും എ.പി.പി നേതാവ് ‌സ‌ഞ്ജയ് സിംഗിനും കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജരിവാൾ, സഞ്ജയ് സിംഗ്, ആശിഷ് കേതൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. എന്നാൽ ഈ വാർത്ത ആദ്യമായി നൽകിയ ഓൺലൈൻ മാധ്യമമായ ട്രൈബ്യുൻ ഇന്ത്യ ഡോട്ട് കോം ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മജിത്യയുടെ മേൽ യാതൊരു തെളിവുകളും ഇല്ലെന്നും തെറ്റായ വാര്‍ത്ത നല്‍കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നും പറഞ്ഞ് ഈ മാധ്യമം ഇപ്പോൾ രംഗത്തെത്തിയിരികുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button