Latest NewsKeralaNews

പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

അമ്പലപ്പുഴ / ആലപ്പുഴ : പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ആറാട്ടുപുഴ സദേശി ബദറുദ്ദീനെ(47)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ 10, 12 വയസുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെ രണ്ടാഴ്ച മുൻപ് ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. കുട്ടികള്‍ കഴിഞ്ഞ ദിവസമാണ് രക്ഷാകര്‍ത്താക്കളോട് വിവരം പറഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അമ്പലപ്പുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.കരൂര്‍ മുഹമ്മദീയ മസ്ജിദിനു കീഴിലുള്ള മദ്രസയിലാണ് ആറാട്ടുപുഴ കാര്‍ത്തിക ജങ്ഷനിലുള്ള മദ്രസാദ്ധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചതായി രക്ഷിതാക്കളോട് പറഞ്ഞത്. എന്നാൽ കേസ് ഒതുക്കിത്തീർക്കാൻ ചില ശ്രമങ്ങൾനടന്നിരുന്നു.

സ്റ്റേഷനില്‍ എത്തിയ ബന്ധുക്കളെ ഏതാനും പൊലീസുകാരും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉണ്ട്. പക്ഷേ ബന്ധുക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് അദ്ധ്യാപകൻ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button