ലണ്ടന്‍: ഒടുവില്‍ ആ കെണിയില്‍ മലയാളിയും വീണു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ വീണത് ബാങ്ക് മാനേജരായ യുവാവ് . ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന് പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോഴാണ് കെണിയില്‍ വീണത്. പതിമൂന്നു വയസ്സ് പ്രായം ഉള്ളൂ എന്ന് ഉറപ്പായിട്ടും ലൈംഗിക താല്പര്യത്തോടെ വന്നുവെന്ന് വ്യക്തമായതോടെ ആള് കുടുങ്ങുക ആയിരുന്നു. ഇന്നലെ ബെര്‍മിങ്ഹാം മജിസ്ട്രേറ്റ് കോടതി ബാലചന്ദ്രന് 15 മാസം തടവും വിധിച്ചു.
പൊട്ടിക്കരഞ്ഞും നിലവിളിച്ചും കൊണ്ടാണ് ബാലചന്ദ്രന് ജയിലേക്കു പോയത്.
പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ലണ്ടനില്‍ നിന്നും ബെര്‍മിങ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞ ബാലചന്ദ്രന് എന്ന മലയാളിയുടെ മുന്‍പിലേക്ക് വാതില്‍ തുറന്നു എത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു. അവരുടെ ചോദ്യം ചെയ്യലും റെക്കോര്‍ഡിഗും കഴിഞ്ഞപ്പോഴേക്കും പൊലീസും എത്തി. താന്‍ കുടുങ്ങിയെന്ന് ഉറപ്പായതോടെ ബാലചന്ദ്രന് നിയന്ത്രണം വിട്ടു പൊട്ടിക്കരയുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്യുകയായിരുന്നു. ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് പെണ്‍കുട്ടിയായി ചമഞ്ഞു ബാലചന്ദ്രനെ ചാറ്റു ചെയ്ത് കുടുക്കുകയായിരുന്നു.
താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒപ്പം ഇരുന്ന് ഒരു ലഞ്ച് കഴിക്കാനെ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ബാലചന്ദ്രന് തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ ഗ്രൂപ്പ് എടുത്ത് കാണിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന് കുറ്റം സമ്മതിക്കാതെ രക്ഷയില്ലാതായി.
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞിരുന്നുവെങ്കിലും തനിക്ക് അത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇയാള്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ആ കള്ളവും ഇന്റര്‍നെറ്റ് ഇന്റര്സെപ്റ്റേര്സ് അംഗം പൊളിച്ച് കൈയില്‍ കൊടുക്കുകയായിരുന്നു. അവസാനം പെണ്‍കുട്ടിയുമായി സെക്സിലേര്‍പ്പെടുക തന്റെ ലക്ഷ്യമായിരുന്നുവെന്ന് ബാലചന്ദ്രന് സമ്മതിക്കുകയും ചെയ്തു. ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന് മേശപ്പുറത്ത് കോണ്ടങ്ങളും പെര്‍ഫ്യൂമും വച്ച് പെണ്‍കുട്ടിയെ കാത്തിരിക്കുമ്പോഴാണ് പിടിയിലായിരുന്നത്.
Post Your Comments