Latest NewsNewsIndia

ഇന്ത്യയും ഇറ്റലിയും തമ്മില്‍ നിര്‍ണായക മേഖലകളില്‍ സഹകരണത്തിനു ധാരണയായി

ന്യുഡല്‍ഹി: ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും. ഭീകരത, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുന്നത്. ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനു പുറമെ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വിനോദ സഞ്ചാരം ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോനിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന വലിയ വാണിജ്യ പങ്കാളിത്തമുള്ള രാജ്യമാണ് ഇറ്റലി. 2016-17 വര്‍ഷം മാത്രം ഇറ്റലിയുമായി ഇന്ത്യ 8.79 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തിയിരുന്നു.

ഇന്ത്യയുടെ വികസന പദ്ധതികളായ സമാര്‍ട് സിറ്റികള്‍, ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ഇറ്റാലിയുടെ സഹകരണം മോദി തേടി. ഇതിനു പുറമെ ഊര്‍ജം, കള്‍ച്ചറല്‍ കോര്‍പറേഷന്‍, നയതന്ത്രബന്ധം ,റെയില്‍വേ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

 

shortlink

Post Your Comments


Back to top button