ദുബായ് ; ദുബായിൽ വ്യാജ മെഡിക്കൽ റിപ്പോർട്ട് നൽകിയ ഇന്ത്യൻ ഡോക്ടർക്ക് തടവ് ശിക്ഷ. ഓഡിറ്റർ ആയ ഒരാൾക്ക് കലശലായ നടുവേദന എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന കണ്ടെത്തിയതിനെ തുടർന്നാണ് 42 വയസുകാരനായ ഇന്ത്യൻ ഡോക്ടർക്ക് ആറു മാസത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചത്. ഇത്തരത്തിൽ റിപ്പോർട്ട് നൽകിയാൽ ചില പ്രത്യേക മരുന്നുകൾ അനധികൃതമായും നിയമവിരുദ്ധമായി ഉപയോഗിക്കുവാൻ സാധ്യതയുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം ഡോക്ടറെ നാട്ടിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ വ്യാജ മെഡിക്കൽ റിപ്പോർട്ട് കൂടാതെ തെറ്റായ മരുന്നുകൾ ഇദ്ദേഹം കുറിച്ച് നൽകിയെന്നും ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ചട്ടങ്ങൾ ഡോക്ടർ പാലിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ഈജിപ്തിൽ നിന്നുള്ള സഹോദരൻമാരായ ആഡിറ്റർ, 26, ഒരു മാനേജർ, 32 എന്നിവർ ഒരു ക്രിമിനൽ കേസുമായി ബന്ധപെട്ടു റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് വ്യാജ റിപ്പോർട്ടിന്റെ കാര്യം പുറം ലോകമറിയുന്നത്. ഇതുമായി ബന്ധപെട്ടു ഡോക്ടറോടൊപ്പം ഇവരെയും ആറുമാസം ശിക്ഷിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ 12 നാണ് വ്യാജ മെഡിക്കൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് ഇത് അൽ ബർസാ പോലീസ് സ്റ്റേഷനിലേയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്
Post Your Comments